പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കലക്‌ടറേറ്റില്‍ പൊട്ടിയത് ടൈംബോംബ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കലക്‌ടറേറ്റില്‍ പൊട്ടിയത് ടൈംബോംബ്
കൊച്ചി കലക്‌ട്രേറ്റില്‍ പൊട്ടിയത് ടൈം ബോംബ്. ഇതിനെ തുടര്‍ന്ന്, സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സ്‌ഫോടനം നടന്ന സഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ കമ്മീഷണര്‍മാര്‍ക്കും, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് ഡി ജി പി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്,

അതേസമയം, സ്‌ഫോടനത്തെക്കുറിച്ച് ഡി ജി പി അന്വേഷിക്കുമെന്ന് മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് ഉന്നത പൊലീസ് ഉദ്യോഗ്സ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

സ്‌ഫോടന സമയത്ത് സ്ഥലത്ത് ആളുകള്‍ ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്. അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്റര്‍, ടൈമര്‍ എന്നിവ ആടങ്ങിയ ടൈം ബോംബാണ് പൊട്ടിയത്. എന്നാല്‍, സ്ഫോടനം നടത്തിയവര്‍ക്ക് ആളപായം നടത്താന്‍ ഉദ്ദേശ്യമില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഇന്ന് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു ഉഗ്രശബ്‌ദത്തോടെ സ്‌ഫോടനമുണ്ടായത്. കലക്‌ടറേറ്റിന്‍റെ അഞ്ചാം നിലയിലായിരുന്നു സ്‌ഫോടനം. അഞ്ചാം നിലയില്‍ അളുകള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ജീവനക്കാരെ മുഴുവന്‍ അടിയന്തിരമായി ഒഴിപ്പിക്കുകയായിരുന്നു.

സ്ഫോടനത്തിനു പിന്നിലെ ലക്‍ഷ്യമെന്തായിരിക്കും എന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ് ഉയരുന്നത്. എന്തായാലും സംസ്ഥാനത്ത് ബസ് സ്റ്റേഷനുകള്‍, റയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ബസ് സ്റ്റോപ്പുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങി ജനത്തിരക്കേറിയ എല്ലാ ഇടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കോച്ച് ഫാക്‌ടറിക്ക് 1,215 കോടി ചെലവ്: അഹമ്മദ്
കൊച്ചി കലക്ടറേറ്റില്‍ സ്‌ഫോടനം
വല്ലാര്‍പ്പാടം: ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
കൊച്ചിയുടെ വികസനത്തിന് മാസ്‌റ്റര്‍ പ്ലാന്‍ ഉടന്‍‍: മന്ത്രി
മുഖ്യമന്ത്രി രാജിവയ്ക്കണം: ചെന്നിത്തല
നല്ല മഴ... ശുഭലക്ഷണം: പിണറായി