കൊച്ചി കലക്ടറേറ്റിന്‍റെ അഞ്ചാം നിലയില്‍ സ്‌ഫോടനം. കലക്ടറേറ്റിന്‍റെ അഞ്ചാം നിലയില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന പഴയ ബാറ്ററികള്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ ആളപായമില്ല. ആര്‍ക്കെങ്കിലും പരുക്ക് ഉള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വൈകിട്ട് മൂന്നരയോടെ ആയിരുന്നു സ്ഫോടനം. ഉടന്‍തന്നെ പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി. അഞ്ചാം നിലയില്‍ ഏണിപ്പടികളോട് ചേര്‍ന്ന് പഴയ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു സ്ഫോടനം.
സംഭവത്തെ തുടര്‍ന്ന് കലക്ടറേറ്റിലെ ജീവനക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. ഡോഗ് സ്വാഡ് അടക്കമുളള സംഘം കലക്ടറേറ്റില്‍ പരിശോധന നടത്തി. സ്‌ഫോടനം നടന്ന അഞ്ചാം നിലയില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. |