പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വല്ലാര്‍പ്പാടം: ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വല്ലാര്‍പ്പാടം: ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
വല്ലാര്‍പ്പാടം പദ്ധതി പ്രദേശത്തിലേക്കുള്ള റോഡ് വികസനത്തിനായി ചേരാനല്ലൂരില്‍ കുടിയൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

ചേരാനെല്ലൂര്‍ കല്ലൂപറമ്പ്‌ പരമേശ്വരനേയും കുടുംബത്തേയും കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ്‌ നാട്ടുകാര്‍ തടഞ്ഞത്‌. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് മാന്യമായ നഷ്‌ടപരിഹാരം നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും സ്വയം സ്ഥലം ഒഴിയാത്തത് കൊണ്ടാണ് പരമേശ്വരനെ ഒഴിപ്പിക്കാന്‍ എത്തിയതെന്ന്‌ റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, ഏഴര സെന്റ്‌ സ്ഥലം നേരത്തെ റോഡ്‌ വികസനത്തിനായി നല്‍കിയതാണെന്നും ശേഷിക്കുന്ന രണ്ടര സെന്‍റ് സ്ഥലം നല്‍കണമെങ്കില്‍ അര്‍ഹമായ പുനരധിവാസം ലഭിക്കണമെന്നും പരമേശ്വരന്‍ പറഞ്ഞു.

തുടര്‍ന്ന്, നടത്തിയ ചര്‍ച്ചയില്‍ വീടു നഷ്ടപ്പെടുന്നവര്‍ക്ക്‌ മൂന്നു സെന്‍റ് പുറംപോക്ക്‌ ഭൂമി പതിച്ചു നല്‍കാമെന്ന്‌ റവന്യൂ അധികൃതരുമായി നാട്ടുകാര്‍ ധാരണയായി. ഒരു മാസത്തിനുള്ളില്‍ ഭൂമി പതിച്ചു നല്‍കുകയും, സര്‍ക്കാര്‍ ചെലവില്‍ ഭൂമി നികത്തിക്കൊടുക്കുകയും ചെയ്യാമെന്ന് റവന്യൂ അധികൃതര്‍ ഉറപ്പു നല്‍കി. ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കൊച്ചിയുടെ വികസനത്തിന് മാസ്‌റ്റര്‍ പ്ലാന്‍ ഉടന്‍‍: മന്ത്രി
മുഖ്യമന്ത്രി രാജിവയ്ക്കണം: ചെന്നിത്തല
നല്ല മഴ... ശുഭലക്ഷണം: പിണറായി
സിപിഐ സംസ്ഥാന കൗണ്‍സില്‍ ചേരുന്നു
കൂത്തുപറമ്പ് കേസ്: പ്രതികളെ വെറുതെ വിട്ടു
ആര്‍ എസ് പി കേന്ദ്രകമ്മിറ്റിക്ക് ഇന്ന് തുടക്കം