സംസ്ഥാനത്തെ ജനങ്ങള്‍ക്കും, സ്വന്തം പാര്‍ട്ടിക്കും വേണ്ടാത്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാജി വയ്ക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കൈത്തറി ജീവനക്കാരുടെ സെക്രട്ടേറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലിതുവരെ ജനങ്ങള്‍ക്കു വേണ്ടാത്ത സര്‍ക്കാരും പാര്‍ട്ടിക്ക് വേണ്ടാത്ത മുഖ്യമന്ത്രിയും ഉണ്ടായിട്ടില്ല. തമ്മിലടിയും വിഭാഗീയതയുമായി കഴിയുന്ന സര്‍ക്കാര്‍ കേരള ജനതയ്ക്ക് എന്താണ് നല്‍കിയിട്ടുളളതെന്ന് ചെന്നിത്തല ചോദിച്ചു
ജനങ്ങളുടെ പ്രശ്നങ്ങള്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ച സര്‍ക്കാരാണ് ഇത്. കേരളം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. |