രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തി വികസിപ്പിക്കുന്ന റയില്‍വേ സ്‌റ്റേഷനുകളുടെ കൂട്ടത്തിലേക്ക് കോഴിക്കോടും. കേന്ദ്ര റയില്‍വേ മന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോക്സഭയില്‍ റയില്‍ ബജറ്റ് ചര്‍ച്ചകള്‍ക്കുളള മറുപടി പ്രസംഗത്തിലാണ് മമത് ഇക്കാര്യമറിയിച്ചത്.
റയില്‍വേ ബജറ്റില്‍ 50 സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതില്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരവും എറണാകുളം സറ്റേഷനുകളെ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, കോഴിക്കോട് സ്‌റ്റേഷനെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എം കെ രാഘവന്‍ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിക്കും റയില്‍വേ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മമതയുടെ പ്രഖ്യാപനം.
വ്യാപാര സമുച്ചയം അടക്കം വിവിധോദ്ദേശ്യ സ്റ്റേഷനുകളായി ഉയര്‍ത്തുന്ന കൂട്ടത്തില്‍ തൃശൂര്‍ ആലപ്പുഴ സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയതായും മമത ബാനര്‍ജി അറിയിച്ചു. കൂടാതെ, കാസര്‍കോട്, തിരൂര്‍, പട്ടിക്കാട് സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളാക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.
സംസ്ഥാനത്തിന് അനുവദിച്ച എട്ട് പുതിയ ട്രെയിനുകള്‍ക്ക് പുറമേ കൊച്ചി-ജയ്പുര്‍ ട്രെയിന്‍ അജ്മീറിലേയ്ക്ക് നീട്ടുമെന്നും മമത അറിയിച്ചു.
റയില്‍വേ സ്വകാര്യവത്‌ക്കരണം അജണ്ടയിലില്ലെന്ന് മമത പറഞ്ഞു. എങ്കിലും റയില്‍വേ ഭൂമി സ്വകാര്യ സഹകരണത്തോടെ വാണിജ്യ, ആരോഗ്യ,വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും.
രാജധാനി അടക്കമുളള ട്രെയനുകളില്‍ പൊലീസ് മെഡല്‍ നേടിയവര്‍ക്ക് 60 ശതമാനവും കലാകാരന്‍മാര്‍ക്ക് 50 ശതമാനവും ആനുകൂല്യം നല്‍കും. റെയില്‍വേയിലെ ഭക്ഷണ മേഖല സ്വകാര്യവത്കരിക്കില്ല. രാജധാനി, ശതാബ്ദി അടക്കമുളള ട്രെയിനുകളില്‍ റെയില്‍വേ തന്നെ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം സര്‍വീസ് പുന:സംഘടിപ്പിക്കുമെന്നും മമത പറഞ്ഞു. |