പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോ, ടാക്സി സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തിയ പണിമുടക്കില്‍ സംസ്ഥാനത്തെ ഓട്ടോ ടാക്സികളൊന്നും നിരത്തിലിറങ്ങിയല്ല.
കനത്ത മഴയില്‍ പണിമുടക്ക് കൂടിയായപ്പോള്‍ ജനം വലഞ്ഞു. മലയോര മേഖലയില്‍ ജീപ്പുകള്‍ സര്‍വീസ് നിര്‍ത്തിവച്ചത് ജനജീവിതത്തെ ബാധിച്ചു. വിവിധ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നു.
ഇന്ധനവില പിന്‍വലിക്കുകയോ യാത്രക്കൂലി വര്‍ധിപ്പിക്കുകയോ ചെയ്യാന്‍ തയ്യാറാകണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന അടിയന്തര മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. |