വര്‍ഗീസ് ജോര്‍ജിനെ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി. ഇന്നു ചേര്‍ന്ന, ജനതാദള്‍ ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. കൂടാതെ, ഇടതുമുന്നണിയിലേക്കുള്ള ജനതാദള്‍ പ്രതിനിധികളായി മാത്യു ടി തോമസിനെയും, പ്രൊഫ. എന്‍ എം ജോസഫിനെയും നിയമിച്ചു.
ജനതാദള്‍ ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്ന് ദേശീയ എക്‌സിക്യുട്ടീവില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സംസ്ഥാന ജനതാദളിലെ വീരേന്ദ്രകുമാര്‍ അടങ്ങുന്ന പക്ഷം ഇക്കാര്യം അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഇടതുമുന്നണിയിലേക്കുള്ള ജനതാദള്‍ പ്രതിനിധികളായി മാത്യു ടിയെയും, ജോസഫിനെയും നിയമിച്ചത്.
അതേസമയം, ജനതാദള്‍ (എസ്) നേതൃത്വം ഇന്ന് കൈക്കൊണ്ട തീരുമാനം അംഗീകരിക്കുന്നില്ലെന്ന് വിരേന്ദ്രകുമാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ ജൂലൈ 12ന് ചേരുന്ന ജനതാദള്‍ സംസ്ഥാന കൌണ്‍സിലിനു ശേഷം അറിയിക്കുമെന്ന് വീരേന്ദ്രകുമാര്‍ അറിയിച്ചു. |