പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വീരന്‍റെ തീരുമാനം ജൂലൈ 12ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വീരന്‍റെ തീരുമാനം ജൂലൈ 12ന്
ഇടതുമുന്നണിയില്‍ തുടരുമെന്ന ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം സംബന്ധിച്ച് ജനതാദള്‍ സംസ്ഥാനഘടകത്തിന്‍റെ തീരുമാനം ജൂലൈ 12ന് ചേരുന്ന സംസ്ഥാന കൌണ്‍സിലിനു ശേഷം അറിയിക്കുമെന്ന് ജനതാദല്‍ (എസ്) സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. ജനതാദള്‍ ദേശീയ എക്‌സിക്യുട്ടീവ് കഴിഞ്ഞതിനു ശേഷം ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇങ്ങനെ അറിയിച്ചത്. ദേശീയ കൌണ്‍സില്‍ തീരുമാനത്തോട് യോജിക്കുന്നില്ലെന്നും വീരന്‍ വ്യക്തമാക്കി.

ഇന്നു ചേര്‍ന്ന ജനതാദള്‍ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ ദള്‍ ഇടതു മുന്നണിക്കൊപ്പം തന്നെയാണെന്ന് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ പ്രഖ്യാപിച്ചിരുന്നു. നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത് തന്‍റെ അറിവോടെയാണെന്നും, കൃഷ്‌ണന്‍ കുട്ടിക്കെതിരെ കൈക്കൊണ്ട നടപടി പൂര്‍ണമായും ശരിയാണെന്നും ദേവഗൌഡ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ഇടതുമുന്നണിക്കൊപ്പം തന്നെ നില്‍ക്കാനാണ് തീരുമാനം. തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ദള്‍ ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ടെന്നും, കഴിഞ്ഞ ഇടതുമുന്നണി യോഗത്തിലേക്ക് ക്ഷണിച്ചു കൊണ്ട് വൈക്കം വിശ്വന്‍റെ കത്ത് ലഭിച്ചിരുന്നു എന്നും ദേവഗൌഡ യോഗത്തില്‍ അറിയിച്ചു.

എന്നാല്‍, ദേശീയ അധ്യക്ഷന്‍ ദേവഗൌഡയുടെ തീരുമാനം വീരേന്ദ്രകുമാറും, അദ്ദേഹത്തെ അനുകൂലിക്കുന്ന സംസ്ഥാന ദളിലെ അംഗങ്ങളും അംഗീകരിക്കില്ല. ഇങ്ങനെ വരുമ്പോള്‍, വീരേന്ദ്രകുമാര്‍ സ്വയം പാര്‍ട്ടിക്കു പുറത്തു പോകുന്ന സാഹചര്യമോ, അല്ലെങ്കില്‍ ദേശീയ നേതൃത്വം വീരനെയും, കൂട്ടരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്തേക്കും.

ജനതാദളില്‍ പിളര്‍പ്പ് അതിന്‍റെ പൂര്‍ണതയിലേക്ക് നീങ്ങുന്നതിന്‍റെ പ്രകടമായ തെളിവാണ് ഇന്നത്തെ ദേശീയ എക്‌സിക്യുട്ടീവില്‍ വെളിവായത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വീരന് പാര്‍ട്ടി വിടാം: ദേവഗൌഡ
ലാവ്‌ലിന്‍: നിലപാടില്‍ മാറ്റമില്ലെന്ന് വി എസ്
എച്ച് 1 എന്‍ 1: മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍
മെഡിക്കല്‍ മാനേജ്‌മെന്‍റുകളുമായി ഉടന്‍ കരാര്‍ ഒപ്പിടും: ബേബി
ജനതാദള്‍ ദേശീയ എക്‌സി.യോഗം ഇന്ന്
നിര്‍ണായക പോളിറ്റ് ബ്യൂറോ തുടങ്ങി