പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വീരന് പാര്‍ട്ടി വിടാം: ദേവഗൌഡ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വീരന് പാര്‍ട്ടി വിടാം: ദേവഗൌഡ
ജനതാദള്‍ കേരള ഘടകം അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറിന് വേണമെങ്കില്‍ പാര്‍ട്ടി വിട്ട് പോകാമെന്ന് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ. ജനതാദള്‍ എസ് ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്നും ഗൌഡ അറിയിച്ചു. ജനതാദള്‍ ദേശീയ എക്‌സിക്യുട്ടീവില്‍ സംസാരിക്കുകയായിരുന്നു ദേവഗൌഡ.

ജനതാദള്‍ ഇടതുമുന്നണിക്കൊപ്പം തന്നെയാണെന്ന് ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ യോഗത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. രാവിലെ മുതല്‍ ചേര്‍ന്ന ജനതാദള്‍ യോഗത്തില്‍ പ്രധാനമായും കേരളത്തിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് ചര്‍ച്ച ചെയ്തത്.

ഇടതുമുന്നണിക്കൊപ്പം നില്‍ക്കാന്‍ തന്നെയാണ് ദളിന്‍റെ തീരുമാനം. നിയമസഭാ സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയത് തന്‍റെ അറിവോടു കൂടിയാണ്. കൃഷ്‌ണന്‍ കുട്ടിക്കെതിരെ കൈക്കൊണ്ട നടപടി പൂര്‍ണമായും ശരിയാണ്. ഇടതുമുന്നണിക്കൊപ്പം നില്‍ക്കാനാണ് തീരുമാനം. തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളും.

ജനതാദള്‍ ഇടതുമുന്നണിയുടെ ഭാഗമാണെന്ന് സി പി എം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഇടതുമുന്നണി യോഗത്തിലേക്ക് ക്ഷണിച്ചു കൊണ്ട് വൈക്കം വിശ്വന്‍റെ കത്ത് ലഭിച്ചിരുന്നു എന്നും ദേവഗൌഡ വ്യക്തമാക്കി. അതേസമയം, ദേശീയ എക്സിക്യുട്ടീവില്‍ കേരളത്തിലെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലാവ്‌ലിന്‍: നിലപാടില്‍ മാറ്റമില്ലെന്ന് വി എസ്
എച്ച് 1 എന്‍ 1: മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍
മെഡിക്കല്‍ മാനേജ്‌മെന്‍റുകളുമായി ഉടന്‍ കരാര്‍ ഒപ്പിടും: ബേബി
ജനതാദള്‍ ദേശീയ എക്‌സി.യോഗം ഇന്ന്
നിര്‍ണായക പോളിറ്റ് ബ്യൂറോ തുടങ്ങി
ഓട്ടോ-ടാക്‌സി പണിമുടക്ക് തുടങ്ങി