ലാവ്‌ലിന്‍ കേസില്‍ താന്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടില്‍ മാറ്റമില്ലെന്ന് വി എസ് അച്യുതാനന്ദന്‍. കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് വി എസ് തന്‍റെ നിലപാട് അസന്ദിഗ്ധമായി അറിയിച്ചത്.
അഴിമതിക്കേസുകളില്‍ താന്‍ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതാണ് ലാവ്‌ലിന്‍ കേസിലും സ്വീകരിച്ചിരിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടിന് മാറ്റമില്ല. ഇതില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടേക്കില്ലെന്നും വിഎസ് പി ബിയില്‍ വ്യക്തമാക്കി.
അതേസമയം, വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവനകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് കാരണമായതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് പരസ്യമായി അംഗീകരിക്കാന്‍ വി എസ് തയ്യാറായില്ല. കൂടാതെ, പാര്‍ട്ടിയുടെ ചില നിലപാടുകള്‍ക്കെതിരെ വി എസ് പരസ്യമായി രംഗത്തു വന്നെന്നും പിണറായി കുറ്റപ്പെടുത്തി.
ഇരുവിഭാഗങ്ങളും, ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നേറുമ്പോള്‍ വെട്ടിലാകുന്നത് പിബിയാണ്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വയം ഒഴിയാന്‍ തയ്യാറല്ലെന്ന് ഇരുവിഭാഗവും പി ബിയില്‍ വ്യക്തമാക്കിയിട്ടുണ്ട്
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പി ബിക്ക് മുന്നില്‍ രണ്ടു വഴിയാണുള്ളത്. ഒന്നുകില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അച്യുതാനന്ദനെയും, സെക്രട്ടറി സ്ഥാനത്തു നിന്ന് പിണറായി വിജയനെയും മാറ്റുക. അല്ലെങ്കില്‍, രണ്ടുപേരെയും ഒന്നിച്ചു കൊണ്ടു പോകുക. ഇതില്‍ രണ്ടാമത്തേത് പിന്തുടരാനായിരിക്കും പി ബി ശ്രമിക്കുക. ഏതുവഴി സ്വീകരിച്ചാലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ഇല്ലാതാക്കാന്‍ പി ബിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം. |