സ്വാശ്രയ മെഡിക്കല്‍ - ദന്തല്‍ കോളേജ് മാനേജ്‌മെന്‍റ് അസോസിയേഷനുമായി രണ്‌ട് ദിവസത്തിനകം കരാര്‍ ഒപ്പിടാനാവുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി അറിയിച്ചു.സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുമെന്നു പറയുന്ന ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ വാദങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെ ന്നും മന്ത്രി പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച രാത്രി സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്‍റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന അതേ രീതിയില്‍ തുടരാനാണ് കരാറെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാര്‍ അനുസരിച്ച് 50% സര്‍ക്കാര്‍ സീറ്റുകളില്‍ 35,000 രൂപയാണ് വാര്‍ഷിക ഫീസ്. മാനേജ്മെന്‍റ് സീറ്റുകളില്‍ 90,000 രൂപ വരെയുമാണ് ഫീസ്. |