പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓട്ടോ, ടാക്സി സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.
കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന തൊഴിലാളി സംഘടനാ യൂണിയനുകളുടെ യോഗത്തിലാണ് പണിമുടക്കിന് ആഹ്വാനം നല്‍കാന്‍ തീരുമാനിച്ചത്.
ഇന്ധനവില വര്‍ധന പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. |