സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്‍റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് കരാര്‍ ഒപ്പു വെച്ചത്. വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ എഞ്ചിനീയറിങ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി അബ്‌ദുള്‍ റഹ്‌മാനും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണും കരാറില്‍ ഒപ്പുവെച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന അതേരീതിയില്‍ തുടരാനാണ് കരാറെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാര്‍ അനുസരിച്ച് 50% സര്‍ക്കാര്‍ സീറ്റുകളില്‍ 35,000 രൂപയാണ് വാര്‍ഷിക ഫീസ്. മാനേജ്മെന്‍റ് സീറ്റുകളില്‍ 90,000 രൂപ വരെയുമാണ് ഫീസ്.
75,000 രൂപയ്ക്ക് താഴെയാണ് ഫീസെങ്കില്‍ വിദ്യാര്‍ഥികളില്‍ നിന്ന് 1.5 ലക്ഷം രൂപ ഡിപ്പോസിറ്റ് സ്വീകരിക്കാം. എന്‍ ആര്‍ ഐ സീറ്റുകളില്‍ 1.5 ലക്ഷം രൂപ വീതമായിരിക്കും ഫീസും ഡെപ്പോസിറ്റും.
അതേസമയം, കോളജുകളില്‍ നേരിട്ട് ഫീസ് അടയ്ക്കണമെന്ന മാനേജ്‌മെന്‍റുകളുടെ ആവശ്യം സര്‍ക്കാര്‍ തളളി. 65:35 ഫീസ് അനുപാതം വേണമെന്ന മാനേജ്‌മെന്‍റുകളുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. |