പുനലൂരിനടുത്ത് മണിയാറില്‍ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കുണ്ട്.
മണിയാര്‍ സ്വദേശികളായ ഭവാനി (65), ചെല്ലമ്മ (65), ജോയി (55) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുനലൂരില്‍ നിന്നും വിളക്കുപാടത്തേയ്ക്ക് പോവുകയായിരുന്നു ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന്‍റെ സൈഡ് ഭിത്തി തകര്‍ത്ത് റോഡിലേക്ക് മറിയുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. |