പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ബജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല: രാജഗോപാല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല: രാജഗോപാല്‍
കേന്ദ്ര റയില്‍വെ മന്ത്രി മമത ബാനര്‍ജി ഇന്ന് അവതരിപ്പിച്ച ബജറ്റ് കേരളത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് റയില്‍വേ മുന്‍ സഹമന്ത്രിയും, ബി ജെ പി നേതാവുമായ ഒ രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റില്‍ സ്വാഗതാര്‍ഹമായ ചില വശങ്ങള്‍ ഉണ്ട്. പക്ഷേ, കേന്ദ്രത്തില്‍ സംസ്ഥാനത്തിനുള്ള അനുകൂല സാഹചര്യം ഉപയോഗിച്ച് വികസനത്തിനുള്ള നടപടികള്‍ കൈക്കൊള്ളാനായില്ലെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ പാലക്കാട്‌ കോച്ച്‌ ഫാക്‌ടറിയെക്കുറിച്ചും, റയില്‍വെ സോണിനെക്കുറിച്ചും പരാമര്‍ശമില്ലാത്തത്‌ നിരാശാജനകമാണ്‌. ദീര്‍ഘദൂര തീവണ്ടികളേക്കാള്‍ സംസ്ഥാനത്തിന്‌ ആവശ്യം സബര്‍ബന്‍ തീവണ്ടികളുടെ ഒരു നെറ്റ്‌വര്‍ക്കാണെന്നും രാജഗോപാല്‍ പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിദേശമലയാളി മരിച്ചത് പന്നിപ്പനി കാരണമല്ല
പാതയിരട്ടിപ്പിക്കലിന് 85 കോടി
അടിസ്ഥാന ആവശ്യങ്ങള്‍ ബാക്കി: വിജയകുമാര്‍
കേരളത്തിന് എട്ട് പുതിയ തീവണ്ടികള്‍
നാളെ ഓട്ടോ-ടാക്‌സി പണിമുടക്ക്‌
കൊല്ലത്ത് റയില്‍‌വേ നഴ്സിംഗ് കോളജ്