കഴിഞ്ഞ ദിവസം കൊല്ലത്ത് വിദേശമലയാളി മരിച്ചത് പന്നിപ്പനി കാരണമല്ലെന്ന് സ്ഥിരീകരിച്ചു. മരിച്ചയാളുടെ തൊണ്ടയില്‍ നിന്നെടുത്ത സ്രവം ഡല്‍ഹിയില്‍ വിദഗ്‌ധ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലണ്ടനില്‍ നിന്ന് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയെ സ്റ്റാന്‍ലി പെലിസ് എന്നയാളെ വൈറല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈറല്‍ പനി ന്യൂമോണിയയായി മാറിയതിനെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
വൈറല്‍ പനി ബാധിതനായിരുന്ന ഇയാള്‍ക്ക് എച്ച് 1 എന്‍ 1 രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നു. കൂടാതെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. |