പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാന വ്യാപകമായി ഓട്ടോ-ടാക്‌സി പണിമുടക്ക് നടത്തും. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന തൊഴിലാളി സംഘടനാ യൂണിയനുകളുടെ യോഗത്തിലാണ് ഈ തീരുമാനം.
ജൂലായ് നാലിന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക് നടത്തുക. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
കെ ഗംഗാധരന്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ കാളക്കണ്ടി ബാലന്‍, യു കെ സുകുമാരന്‍, യു പോക്കര്‍, നീലിയോട്ട് നാണു, ബിജു ആന്‍റണി, കെ എം കുട്ടികൃഷ്‌ണന്‍, അബ്ബാസ് മേലാത്ത്, ടി ദാസന്‍, എ മമ്മദ്‌കോയ, കെ പി ബാലകൃഷ്‌ണന്‍, കെ ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു. |