പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും. മുഖ്യമന്ത്രിയോടൊപ്പം ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രനും പ്രധാനമന്ത്രിയെ കാണും.

പുതിയ ഡാം നിര്‍മ്മിക്കുന്നതിന്‍റെ പ്രാഥമിക നടപടിയെന്നോണം നിലവിലെ ഡാം ഡീക്കമ്മീഷന്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. കൂടാതെ, മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനാവശ്യമായ ധനസഹായം നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.

കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു പ്രധാനമന്ത്രിയെ അടിയന്തിരമായി കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഡാമില്‍ കണ്‌ടെത്തിയ വിള്ളലും ചോര്‍ച്ചയും അതീവ ഗുരുതരാവസ്ഥയിലാണെന്ന് യോഗം വിലയിരുത്തിയിരുന്നു‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തിരുവനന്തപുരം രാജ്യാന്തര സ്റ്റേഷനാക്കും
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് തകരാറ്
പിണറായിക്കെതിരെ വീണ്ടും പോസ്‌റ്റര്‍
സ്വാശ്രയം: വിദ്യാര്‍ത്ഥി സംഘടനകളുമായി ഇന്ന് ചര്‍ച്ച
കേരളത്തിന് പ്രതീക്ഷയുടെ ചൂളംവിളി
വി എസ് ഡല്‍ഹിക്ക്, നിര്‍ണായക പിബി നാളെ