തിരുവനതപുരവും, എറണാകുളം റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരമുള്ള സ്റ്റേഷനുകളാക്കുമെന്ന് റെയില്‍ബജറ്റില്‍ വാഗ്ദാനം. രാജ്യത്തെ 50 സ്റ്റേഷനുകളാണ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഇതിനു പുറമെ എറണാകുളത്തും പാലക്കാടും വിവിധോദ്ദ്യേശ വ്യാപര സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്നും റെയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
റെയില്‍വേയുടെ ഗുണം രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ലഭ്യമാക്കേണ്ടതുണ്ടെന്ന് റെയില്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗത്തില്‍ മമതാ ബാനര്‍ജി അറിയിച്ചു.
സാമ്പത്തിക ലാഭം മത്രമണോ റെയില്‍വേയുടെ ലക്‍ഷ്യമെന്നും പരിശോധിക്കേണ്ടതുണ്ട്. വികസനത്തിന്‍റെ ഗുണഫലം എല്ലവര്‍ക്കും കിട്ടണം. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വിദഗ്ദ സമിതി ഏര്‍പ്പെടുത്തും. വികസനത്തിന് ജനകീയ മുഖം നല്‍കും. ജനങ്ങളുടെ ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നത്. പാവങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം എന്നിവ ഏര്‍പ്പെടുത്തുമെന്നും മമത പറഞ്ഞു. |