പോളിറ്റ് ബ്യൂറോ യോഗത്തിനായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും ഡല്‍ഹിക്ക് പോയ വിമാനത്തിന് യന്ത്രത്തകരാര്‍. യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം നാഗ്‌പൂരില്‍ ഇറക്കി.
ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രനും വിമാനത്തിലുണ്ടായിരുന്നു. ഇപ്പോള്‍ നാഗ്‌പൂര്‍ വിമാനത്താവാളത്തിലുള്ള മുഖ്യമന്ത്രിയും മറ്റ് യാത്രക്കാരും ഒരു മണിയോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകുമെന്ന് കോടിയേരി ബാലക്യഷ്ണന്‍ സ്വകാര്യ വാര്‍ത്താചനലിനോട് സംസാരിക്കവെ പറഞ്ഞു.
ശനിയാഴ്ചയും, ഞായറാഴ്ചയുമായാണ് ഡല്‍ഹിയില്‍ നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. |