സി പി എം പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ചയും, ഞായറാഴ്ചയുമായി ഡല്‍ഹിയില്‍ ചേരാനിരിക്കെ സി പി എം നേതാക്കള്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍. ഡല്‍ഹിയില്‍ എ കെ ജി ഭവന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ക്കെതിരായാണ് പോസ്‌റ്ററുകള്‍. പിണറായിയും, രാമചന്ദ്രന്‍ പിള്ളയും പാര്‍ട്ടിയുടെ അന്തക വിത്തുകള്‍ എന്നാണ് പോസ്റ്ററിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ആദ്യതവണ പി ബി യോഗം ചേര്‍ന്നപ്പോഴും പോസ്‌റ്റര്‍ പ്രതിഷേധം ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രി, വി എസ് അച്യുതാനന്ദനെതിരെ ഡല്‍ഹിയിലും, കേരളത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. |