പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സ്വാശ്രയം: വിദ്യാര്‍ത്ഥി സംഘടനകളുമായി ഇന്ന് ചര്‍ച്ച
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വാശ്രയം: വിദ്യാര്‍ത്ഥി സംഘടനകളുമായി ഇന്ന് ചര്‍ച്ച
സ്വാശ്രയ വിദ്യഭ്യാസ പ്രശ്‌നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം, എസ് എഫ് ഐ , എ ഐ എസ് എഫ് എന്നീ സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രശ്നത്തില്‍ തീരുമാനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ന് മുഴുവന്‍ വിദ്യാര്‍ത്ഥിസംഘടനകളുമായാണ് ചര്‍ച്ച നടത്തുന്നത്.

നിലവിലെ ധാരണപ്രകാരമുള്ള സ്വശ്രയ കരാര്‍ ഒപ്പുവയ്ക്കരുതെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കരാര്‍ ഒപ്പിടുകയാണെങ്കില്‍ സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

തൃതല ഫീസ്‌ ഘടന അടക്കമുളള കാര്യങ്ങളിലുള്ള വിയോജിപ്പ്‌ എല്‍ ഡി എഫ്‌ പ്രതിനിധികളെയും മന്ത്രിസഭാ ഉപസമിതിയെയും അറിയിച്ചതായി എസ്‌ എഫ്‌ ഐ, എ ഐ എസ്‌ എഫ്‌ നേതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. തങ്ങളുടെ നിലപാടുകളില്‍ നിന്ന്‌ പിന്നോട്ടില്ലെന്നും വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, എഞ്ചിനീയറിംഗ് മാനേജ്‌മെന്‍റുമായി ഇന്ന് ഒപ്പിടാനിരുന്ന സ്വാശ്രയ കരാര്‍ മറ്റിവച്ചു. കരാര്‍ സംബന്ധിച്ച് ഇനി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കേരളത്തിന് പ്രതീക്ഷയുടെ ചൂളംവിളി
വി എസ് ഡല്‍ഹിക്ക്, നിര്‍ണായക പിബി നാളെ
സ്വാശ്രയം: ഫീസ് ഘടനയ്ക്കെതിരെ ചന്ദ്രചൂഡന്‍
സ്വാശ്രയം: സര്‍ക്കാരിന് മാനേജ്‌മെന്‍റുകളുടെ അന്ത്യശാസനം
വിദേശമലയാളി മരിച്ചത് പന്നിപ്പനി കാരണമെന്ന് സംശയം
മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ല: വിശ്വന്‍