പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേരളത്തിന് പ്രതീക്ഷയുടെ ചൂളംവിളി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരളത്തിന് പ്രതീക്ഷയുടെ ചൂളംവിളി
യു പി എ സര്‍ക്കാരിന്‍റെ ആദ്യ റയില്‍വേ ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷയുടെ പാളത്തിലാണ് കേരളത്തിന്‍റെ റയില്‍ വികസന സ്വപ്‌നങ്ങള്‍. കേന്ദ്ര റയില്‍വേ സഹമന്ത്രിയായി ഇ അഹമ്മദ് പ്രവര്‍ത്തിക്കുന്നത് കേരളത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

പാത ഇരട്ടിപ്പിക്കല്‍, മേല്‍പ്പാലങ്ങളുടെ നിര്‍മാണം, പ്രത്യേക റെയില്‍വേ സോണ്‍, ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം, ശബരിപാത, പാലക്കാട്ടേയും ആലപ്പുഴയിലേയും നിര്‍ദിഷ്‌ട കോച്ചുഫാക്‌ടറികളുടെ നിര്‍മാണം, നഞ്ചന്‍കോട് - നിലമ്പൂര്‍ റയില്‍പ്പാത, ഇന്‍റര്‍സിറ്റി തീവണ്ടികളിലെ ബോഗികളുടെ എണ്ണം കൂട്ടണം തുടങ്ങിയവയാണ് കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍.

കഴിഞ്ഞ യു പി എ സര്‍ക്കാരിന്‍റെ അവസാനത്തെ റയില്‍വേ ബജറ്റില്‍ ലാലുപ്രസാദ്‌യാദവ്‌ കേരളത്തിന് അനുകൂലമായി പ്രത്യേകിച്ച് ഒന്നും നല്‍കിയിരുന്നില്ല. പുതുതായി അനുവദിച്ച 43 വണ്ടികളില്‍ രണ്ടെണ്ണം മാത്രമാണ്‌ കേരളത്തിന്‌ കിട്ടിയത്‌. ദീര്‍ഘിപ്പിച്ച 14 തീവണ്ടികളില്‍ ഒന്നു മാത്രമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വി എസ് ഡല്‍ഹിക്ക്, നിര്‍ണായക പിബി നാളെ
സ്വാശ്രയം: ഫീസ് ഘടനയ്ക്കെതിരെ ചന്ദ്രചൂഡന്‍
സ്വാശ്രയം: സര്‍ക്കാരിന് മാനേജ്‌മെന്‍റുകളുടെ അന്ത്യശാസനം
വിദേശമലയാളി മരിച്ചത് പന്നിപ്പനി കാരണമെന്ന് സംശയം
മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ല: വിശ്വന്‍
നിയമനനിരോധനമില്ല: തോമസ് ഐസക്ക്