സ്വാശ്രയ കരാറില്‍ മൂന്നു തരത്തിലുള്ള ഫീസ് ഘടന ഏര്‍പ്പെടുത്തിയത് വകതിരിവില്ലാത്ത വേര്‍തിരിവാണെന്ന് ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറി നാല് വര്‍ഷമായിട്ടും സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തത് സര്‍ക്കാരിന് അപമാനകരമാണ്. ദന്തഗോപുരങ്ങളില്‍ ഇരിക്കുന്നവരുമായി ചര്‍ച്ച ചെയ്യുന്നതാണ് സ്വാശ്രയ പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നതെന്നും ചന്ദ്രചൂഡന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇടതുമുന്നണി യോഗം വിളിച്ചിരുന്നെങ്കിലും സി പി ഐ പങ്കെടുക്കാതിരുന്നതിനാല്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, സ്വാശ്രയ കോളജുകളില്‍ മെറിറ്റ് സീറ്റില്‍ ത്രിതല ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ എസ് എഫ് ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളും രംഗത്തെത്തിയിരുന്നു. |