നാട്ടിലെത്തിയ വിദേശമലയാളി മരിച്ചത് പന്നിപ്പനി ബാധിച്ചാണെന്ന് സംശയം. ലണ്ടനില്‍ നിന്ന് രണ്ടാഴ്ച മുമ്പ് കേരളത്തിലെത്തിയ കൊല്ലം സ്വദേശിയാണ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്.
മരിച്ച ഇയാളുടെ ശരീരസ്രവം വിദഗ്ധ പരിശോധനയ്ക്കായി ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണ്. പനി ബാധിതനായിരുന്ന ഇയാളെ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചുവെന്നാണ് നിലവിലുള്ള നിഗമനം.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ നാലുപേര്‍ക്ക് എച്ച് 1 എന്‍ 1 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടണില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശികളായ രണ്ടുപേരിലും, ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മഞ്ചേരി സ്വദേശിനിയായ ഒരാളിലും, കോട്ടയം സ്വദേശിനിയായ ഒരാളിലുമായിരുന്നു പന്നിപ്പനി കണ്‌ടെത്തിയത്.
രാജ്യത്ത് ഇതുവരെ മൊത്തം 116 പന്നിപ്പനി ബാധിതര്‍ ഉള്ളതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. |