ഇന്നലത്തെ ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ അസ്വഭാവികതയില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍. നിയമസഭയുള്ളതു കൊണ്ടും, മന്ത്രിസഭയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉള്ളത് കൊണ്ടുമാണ് മുഖ്യമന്ത്രിയെ യോഗത്തിന് ക്ഷണിക്കാതിരുന്നതെന്നും വിശ്വന്‍ പറഞ്ഞു.
സ്വശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്നത് സമ്പൂര്‍ണ ഇടത് മുന്നണിയോഗം ആയിരുന്നില്ലെന്നും വിശ്വന്‍ തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അഞ്ചുമണിക്ക് മന്ത്രിസഭായോഗം ചേരുമെന്നാണ് കരുതിയിരുന്നത്. ഇതിനാലാണ് നാലുമണിക്കു തന്നെ ഇടതുമുന്നണി യോഗം വിളിച്ചത്. സി പി ഐ നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, തിരക്ക് മൂലമണ് അവര്‍ക്ക് യോഗത്തിന് എത്താന്‍ കഴിയാതിരുന്നത്. സി പി ഐയുടെ നേതാക്കള്‍ ഇന്നലെ തിരുവനന്തപുരത്ത് ഇല്ലായിരുന്നു.
സ്വാശ്രയപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രിയും, സി പി ഐയും പങ്കെടുത്തിരുന്നില്ല. ഇതിനുള്ള വിശദീകരണമാണ് ഇടതുമുന്നണി കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പിലൂടെ നല്‍കിയത്. |