സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള നിയമനനിരോധവും നിലനില്‍ക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നനി സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം 7,000 തസ്‌തികകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്‌തത്. ഈ വര്‍ഷം തന്നെ സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം 9,000 ത്തില്‍ പരം നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്നും ധനമന്ത്രി അറിയിച്ചു.
പി എസ് സി നിയമനത്തിലെ സ്തംഭനാവസ്ഥ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്ക് അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് 15,000 തസ്‌തികകളാണ് നിര്‍ത്തലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
നികുതിയിളവ് നല്‍കുന്ന കേന്ദ്രം എന്തുകൊണ്ടാണ് നികുതി മറ്റുള്ളവരുടെ മേല്‍ കെട്ടി വയ്‌ക്കുന്നത്. കുത്തകകള്‍ക്ക് നികുതിയളവ് നല്‍കിയതിന്‍റെയും, പാവപ്പെട്ടവരുടെ മേല്‍ അധികതുക അടിച്ചേല്‍പ്പിക്കുന്നതിന്‍റെയും തെളിവാണ് പെട്രോള്‍ വില വര്‍ദ്ധനവെന്നും മന്ത്രി ആരോപിച്ചു. |