പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സ്വവര്‍ഗരതി മൂല്യങ്ങളെ ചോദ്യം ചെയ്യുന്നു: കെസിബിസി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗരതി മൂല്യങ്ങളെ ചോദ്യം ചെയ്യുന്നു: കെസിബിസി
സ്വവര്‍ഗ ലൈംഗികതയ്ക്ക്‌ നിയമസാധുത നല്‍കിക്കൊണ്‌ടുള്ള കോടതി വിധി സമൂഹത്തിന്‍റെ ധാര്‍മ്മിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന്‌ കെ സി ബി സി വക്താവ്‌ ഡോ സ്റ്റീഫന്‍ ആലത്തറ. സ്വവര്‍ഗ രതി നിയമാനുസൃതമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമാനുമതി നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. ഇത്‌ ഭാരത സംസ്കാരത്തിന്‌ ചേര്‍ന്നതല്ല. ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന കുടുംബം എന്ന സംവിധാനത്തെ തകര്‍ക്കുന്നതാണ്‌ സ്വവര്‍ഗരതി എന്നും സ്‌റ്റീഫന്‍ ആലത്തറ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പില്‍ സ്വവര്‍ഗ രതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന നിയമം റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഒരേ ലിംഗത്തിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്താമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ സി ബി സി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുഖ്യമന്ത്രിയുടെ മകന്‍റെ പി എച്ച് ഡി: നടപടി ശരിവച്ചു
ജനതാദള്‍: മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇസ്‌മായില്‍
ശമ്പളപരിഷ്‌ക്കരണം: സമരം ആരംഭിച്ചു
പി എസ് സി: പ്രതിപക്ഷം സഭ വിട്ടു
സ്വാശ്രയം: മാനേജ്‌മെന്‍റ് അസോസിയേഷന്‍ യോഗം ഇന്ന്
അധ്യാപക ഒഴിവുകള്‍ നികത്തും: ബേബി