പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മുഖ്യമന്ത്രിയുടെ മകന്‍റെ പി എച്ച് ഡി: നടപടി ശരിവച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഖ്യമന്ത്രിയുടെ മകന്‍റെ പി എച്ച് ഡി: നടപടി ശരിവച്ചു
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ മകന്‍ വി എ അരുണ്‍ കുമാറിന്‍റെ പി എച്ച് ഡി രജിസ്ട്രേഷന്‍ റദ്ദാക്കിയ കേരള സര്‍വ്വകലാശാലയുടെ നടപടി ഹൈക്കോടതി ശരിവച്ചു. ആവശ്യത്തിന് വേണ്ട അധ്യാപന പരിചയമില്ലാതെയാണ് അരുണ്‍ അപേക്ഷ നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

അരുണ്‍ കുമാറിന്‍റെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ്‌ എസ് സിരിജഗനാണ് ഉത്തരവിട്ടത്. തനിക്ക് ഏഴുവര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്നും, പി എച്ച് ഡി രജിസ്‌ട്രേഷന് ആവശ്യമായ യോഗ്യത ഉണ്ടെന്നും കാണിച്ചായിരുന്നു അരുണ്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

പി എച്ച് ഡി രജിസ്ട്രേഷനുള്ള യോഗ്യതാപരീക്ഷയില്‍ നിന്ന്‌ ഇളവ് ലഭിക്കാന്‍ ആവശ്യമായ ഏഴു വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്ന കാരണത്താലാണു അരുണ്‍ കുമാറിന്‍റെ രജിസ്ട്രേഷന്‍ നേരത്തെ സര്‍വകലാശാല റദ്ദാക്കിയത്‌. അരുണിന് അധ്യാപന പരിചയമുണ്ടെന്ന് കാണിച്ച് ഐ എച്ച്‌ ആര്‍ ഡി ഡയറക്‌ടര്‍ നേരത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിവാദമായിരുന്നു.

ഇതിനെ തുടര്‍ന്ന്, സര്‍വകലാശാല വീണ്ടും ഡയറക്‌ടറോടു വിശദീകരണം തേടുകയും ഏഴു വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നു വ്യക്‌തമാക്കുന്ന മറുപടി ഡയറക്‌ടര്‍ നല്‍കുകയുമായിരുന്നു. ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ ഗവേഷണം നടത്താനാണ്‌ അരുണ്‍കുമാര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജനതാദള്‍: മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇസ്‌മായില്‍
ശമ്പളപരിഷ്‌ക്കരണം: സമരം ആരംഭിച്ചു
പി എസ് സി: പ്രതിപക്ഷം സഭ വിട്ടു
സ്വാശ്രയം: മാനേജ്‌മെന്‍റ് അസോസിയേഷന്‍ യോഗം ഇന്ന്
അധ്യാപക ഒഴിവുകള്‍ നികത്തും: ബേബി
പനിബാധിതര്‍ക്ക് സൌജന്യറേഷന്‍: മുഖ്യമന്ത്രി