പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ജനതാദള്‍: മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇസ്‌മായില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജനതാദള്‍: മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇസ്‌മായില്‍
ജനതാദളിലെ ഒരു വിഭാഗത്തെ മാത്രം ഇടതുമുന്നണി യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യണമെന്ന് സി പി ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ ഇ ഇസ്‌മായില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഒരു സ്വകാര്യവാര്‍ത്താചാനലിനോട് സംസാരിക്കുകയായിരുന്നു ഇസ്മായില്‍.

സംസ്ഥാനത്ത് ഇതുവരെ ജനതാദള്‍ പിളര്‍ന്നതായി അറിയില്ലെന്നും ഇസ്മായില്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ എല്‍ ഡി എഫ്‌ യോഗത്തില്‍ നിന്ന് മനപ്പൂര്‍വം വിട്ടുനിന്നിട്ടില്ല. ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കാ‍നായിരുന്നു തീരുമാനം. എന്നാല്‍ മന്ത്രിസഭാ യോഗവും അതേ സമയത്തായതിനാല്‍ യാദൃശ്ചികമായി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വരികയായിരുന്നു. സി പി ഐ മുഖ്യമന്ത്രിയുടെ പക്ഷം പിടിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും ഇസ്മായില്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ചേരാനിരുന്ന ഇടതുമുന്നണി യോഗത്തിലേക്ക് ജനതാദളില്‍ വീരേന്ദ്രകുമാറുമായി ഇടഞ്ഞു നില്‍ക്കുന്ന വിഭാഗത്തെ ക്ഷണിച്ചിരുന്നു. ഇതില്‍, സി പി ഐ അന്നു തന്നെ അതൃപ്‌തി അറിയിക്കുകയും ചെയ്തിരുന്നു. സി പി ഐയുടെ അതൃപ്തിയെ തുടര്‍ന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, ബുധനാഴ്ച അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ഇടതുമുന്നണി യോഗത്തില്‍ മാത്യു ടി തോമസ് പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഈ യോഗത്തില്‍ സി പി ഐയും മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇസ്മായില്‍ സി പി ഐ നിലപാട് വ്യക്തമാക്കിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശമ്പളപരിഷ്‌ക്കരണം: സമരം ആരംഭിച്ചു
പി എസ് സി: പ്രതിപക്ഷം സഭ വിട്ടു
സ്വാശ്രയം: മാനേജ്‌മെന്‍റ് അസോസിയേഷന്‍ യോഗം ഇന്ന്
അധ്യാപക ഒഴിവുകള്‍ നികത്തും: ബേബി
പനിബാധിതര്‍ക്ക് സൌജന്യറേഷന്‍: മുഖ്യമന്ത്രി
എല്‍ഡിഎഫ് യോഗം ഉണ്ടായിരുന്നതായി കരുതുന്നില്ല: വിഎസ്