പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ശമ്പളപരിഷ്‌ക്കരണം: സമരം ആരംഭിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശമ്പളപരിഷ്‌ക്കരണം: സമരം ആരംഭിച്ചു
ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് അധ്യാപകര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സംഘടനയായ കെ ജി എം സി ടി എയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.

സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി കെ ജി എം സി ടി എ ഭാരവാഹികളുമായി ആരോഗ്യമന്ത്രി പി കെ ശ്രീമതിയും ധനമന്ത്രി തോമസ്‌ ഐസക്കും ചര്‍ച്ച നടത്തും. ഉച്ചയ്ക്ക്‌ 12 മണിക്ക്‌ ആരോഗ്യമന്ത്രിയുടെ ചേംബറിലാണ്‌ ചര്‍ച്ച. ചര്‍ച്ചയിലേക്ക് മറ്റ് സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സംഘടനയുമായി സര്‍ക്കാര്‍ ഒറ്റയ്ക്ക് ചര്‍ച്ച നടത്തണമെന്നാണ് കെ ജി എം സി ടി എയുടെ നിലപാട്.

ശമ്പള പരിഷ്കരണം നടപ്പാക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ്‌ മെഡിക്കല്‍ കോളജ്‌ അധ്യാപകര്‍. ശമ്പള പരിഷ്കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ്‌ ധനവകുപ്പിന്‌ കൈമാറിയിരുന്നു. എന്നാല്‍, ധനവകുപ്പിന്‍റെ അംഗീകാരം ഇതുവരെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഇന്ന് വീണ്ടും ചര്‍ച്ച.

പുതിയ രോഗികളെ പേവാര്‍ഡുകളില്‍ പ്രവേശിപ്പിക്കാതെയും വി ഐ പി ജോലികളില്‍ നിന്ന്‌ വിട്ട്‌ നിന്നുമാണ്‌ കെ ജി എം സി ടി എ സമരം നടത്തുന്നത്‌. ഉച്ചയ്ക്ക്‌ ഡി എം ഇ ഓഫീസിന്‌ മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പി എസ് സി: പ്രതിപക്ഷം സഭ വിട്ടു
സ്വാശ്രയം: മാനേജ്‌മെന്‍റ് അസോസിയേഷന്‍ യോഗം ഇന്ന്
അധ്യാപക ഒഴിവുകള്‍ നികത്തും: ബേബി
പനിബാധിതര്‍ക്ക് സൌജന്യറേഷന്‍: മുഖ്യമന്ത്രി
എല്‍ഡിഎഫ് യോഗം ഉണ്ടായിരുന്നതായി കരുതുന്നില്ല: വിഎസ്
മുസ്ലീം പെണ്‍കുട്ടിക്ക് സംസ്കൃതത്തില്‍ ഒന്നാം റാങ്ക്