സ്വാശ്രയപ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായുണ്ടാക്കിയ ധാരണാപത്രം ഒപ്പിടുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്‍റ് അസോസിയേഷന്‍ ഇന്നു കൊച്ചിയില്‍ യോഗം ചേരും. സ്വാശ്രയ മാനേജ്‌മെന്‍റ് അസോസിയേഷന്‍ സര്‍ക്കാരുമായി നാളെ കരാറില്‍ ഒപ്പുവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗം.
നിലവിലുള്ള സ്വാശ്രയകരാറിനെതിരെ ഇതിനകം തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാശ്രയ കോളജുകളിലെ അന്‍പതുശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എസ് എഫ് ഐ വ്യക്തമാക്കി.
എന്നാല്‍, വിദ്യാര്‍ത്ഥിസംഘടനകളുടെ നിലപാട് ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. |