സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെ അധ്യാപക ഒഴിവുകള്‍ ഈ മാസം തന്നെ നികത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ, സര്‍വ്വകലാശാലകളില്‍ ചോയിസ് ബേസ്‌ഡ് ക്രെഡിറ്റ് സിസ്‌റ്റം ഏര്‍പ്പെടുത്തുന്നതിനുമുമ്പായി അധ്യാപകരുടെ ഒഴിവുകളും, പ്രൊഫസര്‍, അസിസ്‌റ്റന്‍റ് പ്രൊഫസര്‍ ഒഴിവുകളും നികത്തും. പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം വിദൂരവിദ്യാഭ്യാസ കോഴ്‌സുകളില്‍ ഉടനെ നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തഘട്ടത്തില്‍ വിദൂരവിദ്യാഭ്യാസവും സെമസ്റ്റര്‍ സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ തിരക്കിട്ട് നടപ്പിലാക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ പറഞ്ഞു.
അതേസമയം, ചെങ്ങറ സമരം ഉള്‍പ്പെടെയുള്ള ഭൂസമരങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമിയും, വീടും നല്‍കുന്ന ഒരു ബൃഹത് പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും റവന്യൂമന്ത്രി അറിയിച്ചു. അതേസമയം പി എസ് സി നിയമനത്തിലെ സ്തംഭനാവസ്ഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. |