തിരുവനന്തപുരം: സ്വാശ്രയപ്രശ്നം ചര്‍ച്ച ചെയ്യാനായി ഇടതുമുന്നണി യോഗം ചേര്‍ന്നതായി താന്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് വി എസ് ഇങ്ങനെ പ്രതികരിച്ചത്. എല്‍ ഡി എഫ് യോഗത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്തയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴായിരുന്നു എല്‍ ഡി എഫ് യോഗം നടന്നതായി കരുതുന്നില്ലന്ന് വി എസ് പ്രതികരിച്ചത്.
എല്‍ ഡി എഫ് യോഗമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. എന്നാല്‍, തന്‍റെ സാന്നിധ്യം ആവശ്യമില്ലാത്ത യോഗങ്ങളും ചേരാറുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്വാശ്രയം പ്രശ്നം സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, താന്‍ പങ്കെടുക്കാത്തത് കൊണ്ടാണ് സി പി ഐ യോഗത്തില്‍ പങ്കെടുക്കാത്തതെന്ന വാര്‍ത്ത ശരില്ല.
സി പി ഐ പങ്കെടുക്കാത്തതിനാല്‍ ഇന്ന് നടന്നത് എല്‍ ഡി എഫ് യോഗം ആയിരിക്കാന്‍ വഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗം പത്തു മിനിറ്റിനുള്ളില്‍ പിരിഞ്ഞിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയും സി പി ഐയും പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയെ യോഗത്തിലേക്ക് ക്ഷണിക്കാത്തത് കൊണ്ടാണ് സി പി ഐയും യോഗത്തില്‍ നിന്ന് വിട്ടു നിന്നതെന്ന് സി പി ഐ നേതാക്കള്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും വ്യക്തമാക്കിയിരുന്നു. |