സംസ്ഥാനത്തെ ആദ്യ സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ തലസ്ഥാനത്ത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്തു. നെറ്റ് വര്‍ക്കിങ്, ഇമെയില്‍ വഴിയുള്ള കുറ്റങ്ങള്‍, മോര്‍ഫിങ് എന്നിവ കണ്ടുപിടിക്കാന്‍ സൈബര്‍ പൊലീസ് സ്‌റ്റേഷനുകളിലൂടെ സാധിക്കും.
സൈബര്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഈ രംഗത്ത് സംസ്ഥാന പൊലീസ് മികവുറ്റ പ്രവര്‍ത്തന പാതയിലായെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതുവരെ, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് വഴിയുള്ള കുറ്റകൃത്യങ്ങള്‍ നടന്നാല്‍ അവ പിടിച്ചെടുക്കുക മാത്രമേ പൊലീസ് ചെയ്തിരുന്നുള്ളൂ.
എന്നാല്‍, സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ വന്നതോടെ ഇതിനു പരിഹാരമായി കേസുകളിന്‍മേലുള്ള അന്വേഷണം വേഗത്തിലാകുമെന്നതാണു പ്രത്യേകത. ഇതിനു മുന്നോടിയായി പൊലീസിന് മികച്ച പരിശീലനം ലഭ്യമാക്കും. ഐടി പ്രാഗത്ഭ്യമുള്ളവര്‍ കോണ്‍സ്റ്റബിള്‍ തലത്തില്‍ വരെയുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ അതിവേഗം സാങ്കേതിക വിദ്യകള്‍ ദുരുപയോഗപ്പെടുത്തുകയാണ്. പൊലീസ് ട്രെയിനിങ് കോളജുകളില്‍ ഇതു തടയാന്‍ വേണ്ട പരിശീലനം നല്‍കും.
സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് കഫേകളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ വേണം. അതിന് നിര്‍ദ്ദേശവും വന്നിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ സഹകരണം ആവശ്യമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഡിവൈസ് സ്വീഡര്‍ സോഫ്റ്റ്‌വെയര്‍, ടെക്സ്റ്റ് സെര്‍വര്‍ സോഫ്റ്റ്‌വെയര്‍, ഡിക്രിപ്ഷന്‍ കലക്ഷന്‍ സോഫ്റ്റ്‌വെയര്‍, ഡിവൈസ് സ്വീഡര്‍ ടൂള്‍ ബോക്സ്, ഫ്രെഡ്, സൈബു ചെക്ക് സ്യൂട്ട്, എന്‍കേസ് സോഫ്റ്റ്‌വെയര്‍, സിം സ്വീഡര്‍ സോഫ്റ്റ്‌വെയര്‍, ടാബുലെ ബ്രിഡ്ജ് കിറ്റ് എന്നിവയാണ് സൈബര്‍ സ്‌റ്റേഷനില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഉപകരണങ്ങള്‍. |