പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കമലയ്ക്ക് പൂണെയില്‍ ലൈബ്രറി ഒരുങ്ങുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കമലയ്ക്ക് പൂണെയില്‍ ലൈബ്രറി ഒരുങ്ങുന്നു
PROPRO
മലയാളത്തിന്‍റെ അന്തരിച്ച പ്രിയ എഴുത്തുകാരി കമല സുരയ്യക്ക് പൂണെയില്‍ ലൈബ്രറി ഒരുങ്ങുന്നു. കമല മലയാളത്തില്‍ എഴുതിയ പുസ്തകങ്ങള്‍ പൂണെയിലെ മലയാളികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

കമലദാസ് എന്ന പേരില്‍ അവര്‍ ഇംഗ്ലീഷില്‍ എഴുതിയ പുസ്തകങ്ങള്‍ എവിടെയും ലഭ്യമാണ്. എന്നാല്‍, കമല മലയാളത്തില്‍ എഴുതിയ പുസ്തകങ്ങള്‍ ലഭ്യമാകാത്ത പൂണെയിലെ മലയാളി വായനക്കാര്‍ക്ക് അത് എത്തിക്കുകയാണ് ലൈബ്രറിയുടെ ലക്‌ഷ്യം.

കമല തന്‍റെ അവസാനകാലം ചെലവഴിച്ചത് പൂണെയിലായിരുന്നു. 'പ്രവാസിശബ്ദം' മാസികയുടെ എഡിറ്റര്‍ കെ ഹരിനാരായണന്‍റെ നേതൃത്വത്തിലാണ്‌ ഗ്രന്ഥശേഖരം ഒരുക്കുന്നത്‌.

“പുതിയ തീരുമാനം എന്‍റെ അമ്മയെ സന്തോഷിപ്പിക്കുമായിരിക്കും. ജീവിതകാലത്ത് എല്ലാം മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാനാണ് അമ്മ ഇഷ്ടപ്പെട്ടിരുന്നത്, പുസ്തകങ്ങളും ആഭരണങ്ങളും സ്വത്തുക്കളും എല്ലാം” - കമലയുടെ ഇളയമകന്‍ ജയസൂര്യ പറഞ്ഞു. പൂണെയില്‍ കമലയുടെ വീട്ടിലുണ്ടായിരുന്ന ഗ്രന്ഥങ്ങളെല്ലാം ഹരിനാരായണന് കൈമാറാന്‍ ജയസൂര്യ തീരുമാനിച്ചിട്ടുണ്ട്.

പ്രവാസി ശബ്ദത്തില്‍ കമല ഇടയ്ക്കിടയ്ക്ക് എഴുതാറുണ്ട്. ഈ മാസികയില്‍ തന്നെയാണ് കമല അവസാനമായി എഴുതിയതും. അവര്‍ക്ക് വേണ്ടി ലൈബ്രറി നിര്‍മ്മിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഹരിനാരായണന്‍ പറഞ്ഞു.

ലൈബ്രറിയുടെ പ്രവര്‍ത്തനം ഒരാഴ്ചയ്ക്കകം തുടങ്ങും. നിഗ്ദി പ്രാധികരണിലുള്ള പ്രവാസി ശബ്ദത്തിന്‍റെ ഓഫീസിലായിരിക്കും ലൈബ്രറി പ്രവര്‍ത്തിക്കുക.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വികസനകാര്യത്തില്‍ സമന്വയം വേണം: മുല്ലപ്പള്ളി
സിപിഎമ്മിനെതിരെ മുരളി
സ്വാശ്രയം: സര്‍ക്കാര്‍ - മാനേജ്‌മെന്‍റ് ധാരണയായി
ഫുട്ബോള്‍ സംഘാടകന്‍ കെ കുഞ്ഞിരാമന്‍ അന്തരിച്ചു
‘അമ്മ‘യുടെ വാര്‍ഷിക പൊതുയോഗം ഇന്ന്
സ്‌മാര്‍ട് സിറ്റി: ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍