കോണ്‍സ്റ്റബിള്‍ നിയമനത്തിന് ഇപ്പോഴുള്ള എസ് എസ് എല്‍ സി എന്ന അടിസ്ഥാനയോഗ്യത പ്ലസ്ടുവാക്കി ഉയര്‍ത്തുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബലകൃഷ്ണന്‍ പറഞ്ഞു. കോട്ടയത്ത് പോലീസ് അസോസിയേഷന്‍ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പൊലീസില്‍ വനിത എസ് ഐമാരെ നേരിട്ട് നിയമിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വനിതാ പോലീസുകാര്‍ക്ക് ഉയരം കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഭാവിയില്‍ നിയമനം നടത്തുമ്പോള്‍ ഉയരം കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കോടിയേരി പറഞ്ഞു.
പൊലീസിന്‍റെ സേവനം മികവുറ്റതാക്കാന്‍ പോലീസ് ആക്‌ട് പരിഷ്‌കരിക്കും. ഹൈവേ പോലീസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ജാഗ്രതാസമിതി രൂപവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു |