പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പെണ്‍കുട്ടികളുടെ നഗ്നച്ചിത്രങ്ങളെടുത്തയാള്‍ പിടിയില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെണ്‍കുട്ടികളുടെ നഗ്നച്ചിത്രങ്ങളെടുത്തയാള്‍ പിടിയില്‍
പെണ്‍കുട്ടികളെ വശീകരിച്ച്‌ നഗ്ന ചിത്രങ്ങളെടുക്കുകയും നീല ചിത്രം നിര്‍മ്മിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാരക്കോണം സ്വദേശി കൃഷ്ണകുമാറാണ്‌ പിടിയിലായത്. ഇയാള്‍ എം സി എ വിദ്യാര്‍ഥിയാണ്.

സിറ്റി പൊലീസ്‌ കമ്മിഷണര്‍ അജിത്കുമാറിന്‌ തമിഴ്നാട് പൊലീസ് നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന്‌ കന്റോണ്‍മെന്‍റ് പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. ഇയാളില്‍ നിന്ന്‌ മൂന്നു മൊബൈല്‍ ഫോണ്‍, ഒരു ലാപ്ടോപ്‌ കംപ്യൂട്ടര്‍, മൂന്നു ഫ്ലോപ്പി ഡിസ്ക്‌ , മൂന്ന്‌ സി ഡി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മുപ്പതോളം പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളെ വശീകരിച്ച്‌ മാര്‍ത്താണ്ഡത്തുള്ള വീട്ടില്‍ കൊണ്ടുവന്ന്‌ പീഡിപ്പിക്കുകയും അവരുടെ ചിത്രങ്ങള്‍ എടുക്കകയുമായിരുന്നു ഇയാളുടെ പതിവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്‌തുവരുന്നു. വിവരമറിഞ്ഞ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കന്റോണ്‍മെന്‍റ് അസിസ്റ്റന്‍സ് കമ്മീഷണര്‍ ഗോപകുമാറിനെ നിയമസഭയില്‍ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ആരാഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തൊഴിലാളി യൂണിയനുകള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി
സ്കൂളുകളില്‍ സിബിഐ റെയ്ഡ്
ജോലി നഷ്‌ടപ്പെട്ട് എത്തുന്നവരെ പുനരധിവസിപ്പിക്കും: തരൂര്‍
ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുല്ലപ്പള്ളി
എഐഎസ്‌എഫ്‌ മാര്‍ച്ചില്‍ സംഘര്‍ഷം
കെ എസ് യു നാളെ പഠിപ്പുമുടക്കും