പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > തൊഴിലാളി യൂണിയനുകള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തൊഴിലാളി യൂണിയനുകള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി
വ്യവസായ വളര്‍ച്ചയല്ല, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയാണ് തൊഴിലാളി സംഘടനകളുടെയും യൂണിയനുകളുടെയും ഉദ്ദേശ്യമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കാക്കനാട്‌ കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളി യൂണിയനുകളുടെ മുഴുവന്‍ കൊടികളും കൊടിമരങ്ങളും നീക്കം ചെയ്യാന്‍ ഉത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.

തങ്ങളുടെ സ്ഥാപനത്തിനുമുന്നിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട്‌ കിന്‍ഫ്ര പാര്‍ക്കിലെ കേര ഫൈബര്‍ടെക്‌ ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനം കോടതിയെ സമീപിച്ചിരുന്നു‌. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കിന്‍ഫ്ര പാര്‍ക്കില്‍ തൊഴിലാളി സംഘടനകള്‍ കൊടികള്‍ സ്ഥാപിച്ചത്‌ അനുമതിയില്ലാതെയാണെന്നും ഇത്‌ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊടികളും കൊടിമരങ്ങളും നീക്കം ചെയ്യുന്നതിന്‌ തൊഴിലാളി യൂണിയനുകള്‍ തടസം നിന്നാല്‍ പൊലീസ്‌ സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ്‌ എസ് സിരിജഗന്‍ നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ അവകാശങ്ങളെക്കുറിച്ച് മാത്രമേ തൊഴിലാളി സംഘടനകള്‍ പറയുന്നുള്ളൂ എന്നും, കടമകളെക്കുറിച്ച് അവര്‍ക്ക് ബോധമില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. വ്യാവസായിക സംരംഭങ്ങള്‍ തൊഴിലാളി സംഘടനകള്‍ പ്രക്ഷുബ്‌ധമാക്കുകയാണെന്നും അന്ന് കോടതി പറഞ്ഞിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്കൂളുകളില്‍ സിബിഐ റെയ്ഡ്
ജോലി നഷ്‌ടപ്പെട്ട് എത്തുന്നവരെ പുനരധിവസിപ്പിക്കും: തരൂര്‍
ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുല്ലപ്പള്ളി
എഐഎസ്‌എഫ്‌ മാര്‍ച്ചില്‍ സംഘര്‍ഷം
കെ എസ് യു നാളെ പഠിപ്പുമുടക്കും
അഭയ: 10 ദിവസത്തിനകം ടേപ്പ് കണ്ടെത്തണമെന്ന് കോടതി