തിരുവനന്തപുരം ആല്‍ത്തറ വിദ്യാധിരാജ വിദ്യാമന്ദിറിന്‍റെ സ്ഥാപനങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ നിന്നും വായ്പയായി എടുത്ത തുക മാനെജ്മെന്‍റ് വകമാറ്റി ചെലവഴിച്ച കേസിലാണ് റെയ്ഡ്.
സ്കൂളിന്‍റെ സ്ഥാപകനും മുന്‍ ചീഫ് സെക്രട്ടറിയുമായ ആര്‍ രാമചന്ദ്രന്‍ നായരുടെ വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തി.
2006 ലാണ് സ്കൂള്‍ നവീകരണത്തിനായി മാനേജ്മെന്‍റ് നാല് കോടി രൂപ വായ്പയെടുത്തത്. എന്നാല്‍ ഈ തുക ഉപയോഗിച്ച് യാതൊരു വികസന പ്രവര്‍ത്തനവും നടന്നില്ലെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സി ബി ഐ കേസെടുക്കുകയായിരുന്നു. തുക വകമാറ്റി ചെലവഴിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു.
സ്ഥാപനത്തിന്‍റെ ട്രസ്റ്റ് അംഗങ്ങളില്‍ ചിലരും ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചിട്ടുണ്ട്. നിലവിലെ മാനെജ്മെന്‍റിനെക്കുറിച്ചു മറ്റ് നിരവധി പരാതികളും സി ബി ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. |