വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്‌ടപ്പെട്ട് മടങ്ങുന്ന ഇന്ത്യാക്കാരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊളളുമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു.
യു എ ഇയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജോലി നഷ്‌ടപ്പെട്ട് മടങ്ങുന്ന ഇന്ത്യക്കാരെ പുനരധിവസിപ്പിക്കും. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തരൂര്‍ പറഞ്ഞു. യെമനില്‍ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന തരൂര്‍ യു എ ഇയില്‍ താല്‍കാലിക സന്ദര്‍ശനം നടത്തുകയായിരുന്നു. |