അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയതിന്‍റെ മാസ്റ്റര്‍ ടേപ്പ് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ എറണാകുളം സിജെഎം കോടതി ഇന്ന് വിധി പറയും. നാര്‍ക്കോ പരിശോധന പകര്‍ത്തിയ സി ഡിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഭയയുടെ പിതാവ് അരീക്കര ഐക്കരക്കുന്നേല്‍ തോമസ് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധന നടത്തിയതിന്‍റെ യഥാര്‍ത്ഥ സി ഡികള്‍ കണ്ടെത്താന്‍ ബാംഗ്‌ളൂരിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലും, ഡോ എസ് മാലിനിയുടെ വസതിയിലും പരിശോധന നടത്തുന്നതിന് സി ബി ഐക്ക് തിരച്ചില്‍ വാറണ്ട് കൈമാറണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത് ചിത്രീകരിച്ച വീഡിയോ സി ഡികളില്‍ എഡിറ്റിംഗും, ഓവര്‍ ലാപ്പിംഗും നടന്നിട്ടുണ്ടെന്ന് സിഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സി ഡിറ്റിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എറണാകുളം സി ജെ എം കോടതി മുമ്പാകെ സി ബി ഐ അറിയിച്ചിരുന്നു. ഇതിനായി സിബിഐ ഒരുമാസത്തെ സമയം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. |