പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > റെയില്‍വേ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റെയില്‍വേ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു
പുതിയ റെയില്‍വേ സോണ്‍ അനുവദിക്കുന്നതടക്കം കേരളത്തിന്‍റെ റയില്‍വേ വികസനത്തിന്‌ ആവശ്യമായ കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മുഴുവന്‍ റെയില്‍വേ ലൈനുകളും ഇരട്ടിപ്പിച്ച് വൈദ്യുതീകരിക്കണം. സംസ്ഥാനത്തിന്‍റെ വടക്കന്‍ മേഖലകളില്‍ പാത ഇരട്ടിപ്പിക്കലും തെക്കന്‍ മേഖലയില്‍ വൈദ്യുതീകരണവും പൂര്‍ത്തിയായിട്ടുണ്ട്. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച്‌ മെമു സര്‍വീസ്‌ കൊണ്ടുവരുന്നത് യാത്രാക്ലേശം പരിഹരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

സംസ്ഥാനത്ത് അനുവദിച്ച് കിട്ടിയ റെയില്‍വേലൈനിന്‍റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി അനുവദിക്കേണ്ട റയില്‍വേ ലൈനിനെ കുറിച്ചും പുതിയ ട്രെയിന്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും കേന്ദ്രത്തെ അറിയിച്ചതായും വിജയകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് കൈക്കൊള്ളുന്ന നടപടികളെ അദ്ദേഹം അഭിനന്ദിച്ചു.

കോച്ച്‌ ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ തുടങ്ങുക, ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി ഉടന്‍ ആരംഭിക്കുക, നേമത്ത്‌ റയില്‍വേയുടെ കൈവശമുള്ള സ്ഥലത്ത്‌ വര്‍ക്ക്ഷോപ്പ്‌ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കേരളം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്പെഷ്യല്‍ ബസാറുകള്‍ നാളെ തുടങ്ങും
സ്വാശ്രയ പ്രവേശനം: ചൊവ്വാഴ്ച ചര്‍ച്ച
സി പി എം കേന്ദ്രക്കമ്മിറ്റി ഇന്ന് അവസാനിക്കും
വെള്ളാപ്പള്ളി രാജിവയ്ക്കണം: വിദ്യാസാഗര്‍
എന്‍എസ്എസ് മതവിദ്വേഷം വളര്‍ത്തുന്നു: വെള്ളാപ്പള്ളി
ഭൂമി തിരികെ നല്‍കണം: ബാലന്‍