വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് സ്പെഷ്യല്‍ ബസാറുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭക്‌ഷ്യമന്ത്രി സി ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ ബസാറുകള്‍ തുടങ്ങുക. റേഷന്‍ പഞ്ചസാരയുടെ ക്വോട്ട വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് കൃത്രിമമാണോ എന്ന് പരിശോധിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും റെയ്ഡ് നടത്തിവരുന്നുണ്ട്.
അതേസമയം, ടാറ്റ, ബിര്‍ല, അംബാനി തുടങ്ങിയ വന്‍കിട കുത്തകകള്‍ ചില്ലറ വ്യാപാര രംഗത്തേയ്ക്ക് കടന്നത് വില വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. |