കുടുംബാധിപത്യവും അഴിമതിയും കാരണം കെട്ടിവലിച്ചാലും ചലിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ മൃതപ്രായമായിരിക്കുകയാണ് എസ് എന്‍ ഡി പി എന്ന് സേവ് എസ് എന്‍ ഡി പി ഫോറം ചെയര്‍മാന്‍ സി കെ വിദ്യാസാഗര്‍ പറഞ്ഞു. ഇതിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവച്ചൊഴിയാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളിയുടെ കുടുംബാധിപത്യവും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതിന് ഗോകുലം ഗോപാലന്‍റെ നേതൃത്വത്തിലുള്ള ശ്രീനാരായണ ഫൗണ്ടേഷനുമായി യോജിച്ചു പോരാടും.
അഴിമതിക്കാരനായ എം ബി. ശ്രീകുമാറിനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്നത് ശ്രീനാരായണ ഫൗണ്ടേഷന് ഭൂഷണമല്ല. അതേസമയം, എസ് എന്‍ ഡി പിയെ രക്ഷിക്കാനുള്ള യുദ്ധത്തില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ജാതകം പരിശോധിക്കുക പ്രായോഗികമല്ലെന്നും വിദ്യാസാഗര്‍ പറഞ്ഞു. |