പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എന്‍എസ്എസ് മതവിദ്വേഷം വളര്‍ത്തുന്നു: വെള്ളാപ്പള്ളി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍എസ്എസ് മതവിദ്വേഷം വളര്‍ത്തുന്നു: വെള്ളാപ്പള്ളി
എന്‍ എസ് എസ്സിന്‍റേത് മതവിദ്വേഷം വളര്‍ത്തുന്ന നിലപാടാണെന്ന് എസ് എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സംഘടനയും ഇത്രയും വിലകുറഞ്ഞ വിലപേശല്‍ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് സിപി‌എമ്മിനോടായിരുന്നെങ്കില്‍ അവര്‍ വിവരം അറിയുമായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി ശശി തരൂര്‍ ഇന്ന് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേന്ദ്ര മന്ത്രിസഭയില്‍ നായര്‍ സമുദായത്തിന് മതിയായ പ്രധാന്യം നല്‍കിയില്ലെന്നാരോപിച്ചാ‍ണ് എന്‍ എസ് എസ് കോണ്‍ഗ്രസിനെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശശി തരൂരിനെ നായര്‍ പ്രതിനിധിയായി അംഗീകരിക്കില്ലെന്നും എന്‍ എസ് എസ് പറഞ്ഞിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഭൂമി തിരികെ നല്‍കണം: ബാലന്‍
നായരായതില്‍ അഭിമാനം: ശശി തരൂര്‍
വി എസിനെ മാറ്റണം: ഐസക്
ഗൌഡയ്ക്ക് മുന്‍‌ഗണന: സ്പീക്കര്‍
അഭയക്കേസ്: നാര്‍ക്കോ സിഡികളില്‍ കൃത്രിമം
എന്‍ എസ് എസ്: കോണ്‍ഗ്രസില്‍ അതൃപ്തി