കാസര്‍കോട് പേരിയ നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ വന്‍ കവര്‍ച്ച. ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാലു കോടി രൂപയുടെ സ്വര്‍ണവും ആറു ലക്ഷം രൂപയും കവര്‍ന്നതായാണ് പ്രാഥമിക വിവരം. പെരിയ ബസാറിലുള്ള ബാങ്കിലാണ് കവര്‍ച്ച നടന്നത്.
ബാങ്കിലുണ്ടായിരുന്ന രണ്ടു സെയ്‌ഫുകളില്‍ ഒന്ന് തകര്‍ത്താണ് സ്വര്‍ണം കവര്‍ച്ച ചെയ്‌തതെന്നാണ് സൂചന. ബാങ്കില്‍ മൊത്തം പത്തുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് ഉണ്ടായിരുന്നതെന്നാണ് കണക്ക്. ഇതില്‍ പകുതിയോളവും മോഷ്‌ടിക്കപ്പെട്ടു.
പുലര്‍ച്ചെ രണ്ടുമണിയോടെ മോഷണം നടന്നിരിക്കാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബാങ്കിന്‍റെ സ്ട്രോങ്ങ് റൂം തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഹോസ് ദുര്‍ഗ് ഡി വൈ എസ് പിയുടെ നേത്യത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. |