പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ലാവ്‌ലിന്‍: കുറ്റപത്രം ചൊവ്വാഴ്ച പരിഗണിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലാവ്‌ലിന്‍: കുറ്റപത്രം ചൊവ്വാഴ്ച പരിഗണിക്കും
ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഏഴാം പ്രതിയാക്കി കൊണ്ടുള്ള കുറ്റപത്രം സി ബി ഐ പ്രത്യേക കോടതി ചൊവ്വാഴ്ച പരിഗണിക്കും. കുറ്റപത്രം സ്വീകരിക്കണമോ, വേണ്ടയോ എന്നത് സംബന്ധിച്ചും അന്ന് കോടതി തീരുമാനമെടുക്കും. പ്രതികള്‍ക്ക് നോട്ടീസയക്കുന്ന കാര്യത്തിലും കോടതി അന്ന് തീരുമാ‍നം കൈക്കൊള്ളും.

ലാവ്‌ലിന്‍ കേസില്‍ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. സി ‌പി ‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം ഒമ്പത് പ്രതികള്‍ക്കെതിരെയായിരുന്നു കൊച്ചിയിലെ പ്രത്യേക സി ജെ‌ എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നാലായിരത്തോളം പേജ് വരുന്ന കുറ്റപത്രം നാല് പെട്ടികളിലായിട്ടായിരുന്നു ഡി വൈ എസ് പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സി ബി‌ ഐ സംഘം കോടതിയിലെത്തിച്ചത്.

കുറ്റപത്രത്തിന്‍റെ പരിശോധന തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ലാവ്‌ലിന്‍ കമ്പനിക്ക് അനുകൂലമായി കരാറുണ്ടാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നും, സംസ്ഥാനത്തെ വഞ്ചിക്കുകയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അന്ന് വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ കരാറില്‍ ഒപ്പിടുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സംസ്ഥാനത്ത് രണ്ട് വാഹനാപകടം: അഞ്ച് മരണം
സ്വാശ്രയ മാനേജ്‌മെന്‍റുകളുമായി ഇന്ന് വീണ്ടും ചര്‍ച്ച
ദള്‍ ഇടതിനൊപ്പം തന്നെ: ഗൌഡ
ഗവര്‍ണറുടെ തീരുമാനത്തില്‍ അഭിപ്രായമില്ല: പ്രധാനമന്ത്രി
മില്‍മയ്ക്ക് വില കൂട്ടാം: ദിവാകരന്‍
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് വേണം: ദള്‍