സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ക്ക് നേരെ റെയില്‍വേ മന്ത്രാലയം കണ്ണടയ്ക്കില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. കൊച്ചിയില്‍ റെയില്‍വേ ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ റയില്‍വേ സംബന്ധമായ ആവശ്യങ്ങള്‍ പഠിച്ച് വേണ്ടതു പോലെ നടപ്പാക്കാന്‍ തനിക്ക് സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് തിരുനന്തപുരത്ത് ചേര്‍ന്ന കേന്ദ്രമന്ത്രിമാരുടെയും, എം പിമാരുടെയും യോഗത്തില്‍ സംസ്ഥാനത്തിന് മാത്രമായി ഒരു റെയില്‍വേസോണ്‍ എന്ന ആവശ്യം ഇത്തവണ നേടിയെടുക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
റെയില്‍വേ വികസനത്തിന്‍റെ കാര്യത്തില്‍ പാലക്കാട് കോച്ച് ഫാക്ടറി മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. |