പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > 25 മേല്‍പ്പാലങ്ങള്‍കൂടി അനുവദിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
25 മേല്‍പ്പാലങ്ങള്‍കൂടി അനുവദിക്കും
സംസ്ഥാനത്ത്‌ 25 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കു കൂടി നിര്‍മാണ അനുമതി നല്‍കുമെന്നു കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ അറിയിച്ചു. മുഴപ്പിലങ്ങാട്‌ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അഹമ്മദ്‌.

നിലവില്‍ 50 മേല്‍പ്പാലങ്ങളാണ്‌ കേരളത്തിന്‌ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ പലതിന്‍റെയും നിര്‍മ്മാണം പാതിവഴിയില്‍ കിടക്കുകയാണ്. 25 എണ്ണത്തിന് ഭൂമി ഏറ്റെടുക്കല്‍ പോലും നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 200 കോടി രൂപയുടെ പാക്കേജ്‌ നടപ്പാക്കുകയാണെങ്കില്‍ അതു സാധിക്കും. ഭൂമി ഏറ്റെടുത്താല്‍ മാത്രമേ തുടര്‍ നടപടികള്‍ക്ക്‌ അനുമതി നല്‍കൂ എന്നും അഹമ്മദ് വ്യക്തമാക്കി. പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ടോള്‍ ഏര്‍പ്പെടുത്താതെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ റെയില്‍വേ പ്രശ്നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ചര്‍ച്ച നടത്തും. കേന്ദ്ര റെയില്‍വേ വിഹിതം അനുവദിക്കുന്നതില്‍ വീഴ്ചവരുത്തില്ലെന്ന് അഹമ്മദ് ഉറപ്പ് നല്‍കി. പദ്ധതികളുടെ പുരോഗതി വിലയിരുത്തിയുളള പട്ടിക തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലാവ്‌ലിന്‍: കുറ്റപത്രം പരിശോധിച്ചു
സിപിഎം നേതൃത്വം രാജിവയ്ക്കണം: എം വി ആര്‍
അഴിമതി കാണിച്ചില്ലെന്ന് ലാവ്‌ലിന്‍
സി പി എം ഇനി നിയമത്തിന്‍റെ വഴിക്ക്
ലോഡ്‌ഷെഡ്ഡിംഗ് ചൊവ്വാഴ്ച പിന്‍വലിക്കും
ഗവര്‍ണറെ വിമര്‍ശിക്കാനാവില്ല: വി എസ്